പൊതുജനം പിന്നേം ............................................


രാജ്യം കണ്ടത്തില്‍ വെച്ച് ഏറ്റവും വലിയ കുംഭകോണം നടന്നു എന്ന് സംശയിക്കുന്ന 2G സ്പെക്ടറും കരാര്‍ CBI സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ച ഈ അവസരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് എല്ലാ പര്ടികാര്‍കും അവസരമാകുന്നു. ചത്തതിനൊക്കുമേ ജീവിക്കുന്ന BJP ഒരു ഉയര്തെഴുനെല്പിനു കോപ്പ് കൂടുന്നു. സ്വന്തം കുറ്റം സമ്മതിക്കാന്‍ തയ്യരകാതെ പ്രധാനമന്ത്രി കൂടി അറിഞ്ഞുള്ള കരാര്‍ ആണെന്ന് പറഞ്ഞു മന്ത്രി D രാജ രംഗത്ത് എത്തി.

സ്വന്തം മന്തിയെ രെക്ഷിക്കാന്‍ കരുണാനിധി രംഗത്ത് വന്നപ്പോള്‍ PM നു മന്ത്രി യെ നായീകരിക്കേണ്ടി വന്നു. എന്തായാലും BJP ക്കും മറ്റു പാര്‍ടികള്‍ക്കും ഒന്ന് ഷൈന്‍ ചെയ്യാന്‍ ഒരു കാരണം കൂടി.

എന്താത്യാലും പത്ര മാധ്യമങ്ങള്‍ക്ക് ഒരു ചാകര ...................

ഇതെല്ലാം വായിച്ചു വെറുതെ പരിതപിക്കണേ സാധാരണ ജനങള്‍ക്ക് ആകൂ .

നമ്മള്‍ തിരഞ്ഞെടുക്കുന്ന നമ്മുടെ പ്രധിനിധികള്‍ നമ്മളെ പിഴിഞ്ഞ് ജീവിക്കുന്നു ........................

ക്ലൗഡ് യുദ്ധത്തിന് ആദ്യവെടിയുതിര്‍ത്ത് വിന്‍ഡോസ് 7

ഒക്ടോബര്‍ 22, ഒരു യുഗപ്പിറവിക്കായി ലോകം കാത്തിരുന്ന ദിവസമാണത്. വര്‍ഷങ്ങള്‍ നീളുന്ന ഒരു സൈബര്‍ യുദ്ധത്തിനും ഈ ദിവസം തുടക്കം കുറിച്ചു. അന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 ജനങ്ങളിലേക്ക് എത്തിയത്‌.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം തന്നെ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചവ ആയതിനാല്‍ വിന്‍ഡോസിന്റെ മിക്ക പതിപ്പുകളും യുദ്ധത്തില്‍ പങ്കാളിയാകുന്നുണ്ട്. എന്നാല്‍ ഗുഗിളും ആപ്പിളും തന്നെയായിരിക്കും വിന്‍ഡോസ് 7 ന്റെ മുഖ്യ എതിരാളികള്‍.

വിന്‍ഡോസ് 7 വിപണിയില്‍ എത്തുന്നത് ആദ്യം ബാധിക്കുക വിന്‍ഡോസ് വിസ്തയെ തന്നെ. ഏറെ പുതുമകളോടെ വിപണിയില്‍ എത്തിയെങ്കിലും മുന്‍ഗാമിയായ വിന്‍ഡോസ് എക്‌സ്.പിയുടെ അത്ര ജനപ്രീതി നേടാന്‍ വിസ്തക്ക് കഴിഞ്ഞിരുന്നില്ല. സാങ്കേതികസഹായം നല്‍കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിയിട്ട് പോലും എക്‌സ്.പിയുടെ പ്രചാരം ഒരു പരിധിയില്‍ കുറയ്ക്കാന്‍ മൈക്രോസോഫ്രറ്റിന് കഴിഞ്ഞില്ലെന്നത് തന്നെ വിസ്തയുടെ പരാജയത്തിന് തെളിവായി കാണിക്കപ്പെടുന്നു.

എന്നാല്‍ വിന്‍ഡോസ് 7 പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചവരുടെ അഭിപ്രായം മൈക്രോസോഫ്റ്റിന് പ്രതീക്ഷനല്‍കുന്നതാണ്.

ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വിസ്തയും എക്‌സ് പിയും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുമുന്നില്‍ പകച്ചുനില്‍ക്കുമെന്നാണ് ഇവരുടെ വാദം.

മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം വിന്‍ഡോസ് 7 എന്നത് വലിയൊരു കാല്‍വെപ്പ് മാത്രമല്ല. വിവരസാങ്കേതിക രംഗത്തെ ഒരു യുഗത്തിന്റെ അവസാനം കുറിയ്ക്കല്‍ കൂടിയാണ്. ഒപ്പം വളരെ വ്യത്യസ്തമായ സാങ്കേതിക യുഗത്തിന്റെ തുടക്കവും.

ഇനിയുള്ള കാലം 'ക്ലൗഡ്' സങ്കല്‍പത്തെ അടിസ്ഥാനമാക്കിയായിരിക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസുകളിലും വീടുകളിലും കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥിതി ഇല്ലാതാകും. പകരം ആയിരക്കണക്കിന് സെര്‍വറുകളിലായി വലിയ വിവരശേഖരണകേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും ഇവ ശേഖരിക്കപ്പെടുക.

ജിമെയില്‍, യാഹു മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളും ഓര്‍ക്കുട്ടുകള്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും 'ക്ലൗഡ്' സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണങ്ങളാണ്.

മൊബൈല്‍ ഫോണുകളിലേയും പേഴ്‌സണല്‍ കംപ്യൂട്ടറിലെയും ക്ലൈന്റ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുക. ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഓണ്‍ലൈനിലൂടെ ഉപയോഗിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.

അതായത് ഓപ്പറേറ്റിങ് സിസ്റ്റം വളരെ ലഘുവായതും എന്നാല്‍ അതീവ സുരക്ഷ നല്‍കുന്നതുമായ ചെറിയ സോഫ്റ്റ് വെയറായി മാറും. ഇതേ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് അനുബന്ധ സോഫ്റ്റ് വെയറുകളുമായി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് പുതിയ വിന്‍ഡോസ് പതിപ്പ്.

ക്ലൗഡ് സാങ്കേതിവിദ്യയില്‍ വിന്‍ഡോസ് പൂര്‍ണമായും മറയുമെന്നല്ല ഇതിനര്‍ത്ഥം. ഈവര്‍ഷം പുറത്തിറക്കുന്ന ചില സോഫ്റ്റ് വെയറുകള്‍ ക്ലൗഡ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഭാവിയെക്കുറിച്ച് ചില സൂചന നല്‍കുന്നുണ്ട്. ഇവ മുന്‍കണ്ടാണ് കഴിഞ്ഞ മാസം അഞ്ചുലക്ഷത്തോളം സെര്‍വറുകള്‍ ഉള്‍പ്പെടുത്തി രണ്ട് ഡാറ്റാ സെന്ററുകള്‍ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചത്.

സ്മാര്‍ട് ഫോണുകള്‍ക്കായുള്ള പുതിയ വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഈമാസം വിപണിയിലെത്തും. അടുത്ത മാസം അഷൂര്‍ (AZURE) എന്ന സോഫ്റ്റ് വെയറും പുറത്തിറങ്ങും. സോഫ്റ്റ് വെയര്‍ ഡവലപ്പ് ചെയ്യുന്നവര്‍ക്കായി ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറാണ് അഷൂര്‍.

വെബ് ബ്രൗസര്‍ വിവാദങ്ങളില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുകയാണെന്ന സൂചന കൂടി വിന്‍ഡോസ് 7 നല്‍കുന്നുണ്ട്. വിവാദങ്ങള്‍ക്കിടയാക്കിയ സൗജന്യ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിന്‍ഡോസ് 7 ല്‍ ഉണ്ടായിരിക്കില്ല. ഇതുമറികടക്കാന്‍ യു.എസിലെയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ക്കായി ഒരു 'ബാലറ്റ് സ്‌ക്രീന്‍' കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ എതിരാളികളായ ബ്രൗസറുകള്‍ ഇതിലൂടെ തിരഞ്ഞെടുക്കാം.

മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ നിന്നും പേഴ്‌സണല്‍ കംപ്യൂട്ടറുകൡലേക്ക് എന്ന പോലെയുള്ള വന്‍ മാറ്റമാണ് പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ നിന്ന് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നോട്ടുബുക്കുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും വയര്‍ലസ് ഉപകരണങ്ങളിലേക്കുമുള്ള വളര്‍ച്ച.

സംഗീതവും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളുമായി നൂറുകണക്കിന് കമ്പനികള്‍ ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ആപ്പിളിന്റെയും യുദ്ധത്തിന് മറ്റുചില തലങ്ങള്‍കൂടിയുണ്ട്. ഇപ്പോള്‍തന്നെ സ്വന്തമായ ക്ലൗഡ് നെറ്റ് വര്‍ക്കുള്ള കമ്പനികളാണ് ഇവ. ഒന്നോ രണ്ടോ സേവനങ്ങളല്ലാതെ ഒരു സമ്പൂര്‍ണ പാക്കേജ് ആയിട്ടായിരിക്കും ഇവരുടെ സേവനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വെബ് ബേസ്ഡ് വേഡ് പ്രോസസറും സ്‌പ്രെഡ്ഷീറ്റും പ്രസന്റേഷന്‍ സോഫ്റ്റ് വെയറും ഗൂഗിള്‍ നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച സൗജന്യക്രോം ഓപ്പറേറ്റിങ് സിസ്റ്റം ക്ലൗഡ് യുദ്ധത്തിനുള്ള കാഹളമായിരുന്നു. വിന്‍ഡോസ് 7 പുറത്തിറങ്ങുന്ന സമയത്തുതന്നെ ക്രോം ഒ.എസും വിപണിയില്‍ എത്തുമെന്നാണ് അഭ്യൂഹങ്ങളുള്ളത്. എന്നാല്‍ അടുത്തകാലത്ത് ഗുഗൂള്‍ ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുവിളിക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് മൊബൈല്‍ പുറത്തിറക്കുന്നത്. ഗൂഗിള്‍ നേരത്തെ തന്നെ ആന്‍ഡ്രോയിഡ് എന്നപേരില്‍ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയിരുന്നു. ക്ലൗഡ് സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുക ഇത്തരം സ്മാര്‍ട് ഫോണുകളായിരിക്കും.

ക്ലൗഡ് സാങ്കേതിവിദ്യയുടെ സഹായക ഉപകരണങ്ങളുടെ കാര്യത്തില്‍ ആപ്പിള്‍തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തെമ്പാടുമായി മൂന്നുകോടി ഐ ഫോണുകള്‍ വിറ്റുപോയതാണ് ആപ്പിളിനെ സഹായിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ദിനം പ്രതി പുറത്തിറങ്ങുന്നത് ആപ്പിളിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.

ഡാറ്റാ സെന്ററുകളുടെ കാര്യത്തില്‍ ഗൂഗിള്‍ ഇപ്പോള്‍തന്നെ ബഹുദൂരം മുന്നിലാണ്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ആപ്പിളിനെ പിന്തള്ളി ഗൂഗിളിനോട് മത്സരിക്കുന്നുണ്ട്. സര്‍വീസുകളുടെ കാര്യത്തിലും ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ മുന്‍പന്തിയില്‍. ബിംഗ് (BING) നിര്‍മ്മിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ മുന്നില്‍ മൈക്രോസോഫ്റ്റിന് പിടിച്ചുനില്‍ക്കാനായത്.

യുദ്ധകാഹളം മുഴങ്ങിയതിന്റെ ആശങ്ക സാങ്കേതികവിദഗ്ധര്‍ക്കാണ്. മുന്‍കാല സാങ്കേതിക 'യുദ്ധ'ങ്ങളിലേതുപോലെ ഓരോ ക്ലൗഡുകളും അവരുടെ സാങ്കേതിക വിദ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഫയലുകളും ഫോര്‍മാറ്റുകളും ഉപയോഗിക്കുമോ എന്നതാണ് ആശങ്കയുണര്‍ത്തുന്നത്. ഒരു ക്ലൗഡില്‍ നിന്നും മറ്റൊരു ക്ലൗഡിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് തടയുവാനോ ബുദ്ധിമുട്ടുള്ളതാക്കുവാനോ ഇതിടയാക്കും.

ക്ലൗഡുകളില്‍ സുക്ഷിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവിവരങ്ങള്‍ ചോരാന്‍ ഇടയാകുമെന്ന പേടിയും വ്യാപകമായുണ്ട്. ക്ലൗഡ് സര്‍വീസുകള്‍ക്ക് പണം മുടക്കാന്‍ തയ്യാറാവാത്തവരുടെ അക്കൗണ്ടുകളില്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള പരസ്യങ്ങള്‍ കൊടുക്കാന്‍ കമ്പനികള്‍ ശ്രമിക്കും. ഇത് സ്വകാര്യതയെ ഹനിക്കുമെന്നാണ് ചിലരുടെ വാദം. ചില കമ്പനികള്‍ സൗജന്യ ഇമെയില്‍ സര്‍വീസില്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നുണ്ട്.

അവസാനമായി ക്ലൗഡുകളില്‍ സൂക്ഷിക്കുന്ന വിവരശേഖരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. മൈക്രോസോഫ്റ്റിന്റെ അനുബന്ധകമ്പനിയില്‍ സൂക്ഷിച്ചിരുന്ന സൈഡ് കിക്ക് (sidekick)എന്ന സ്മാര്‍ട്ട് ഫോണുകളിലെ അഡ്രസ് ബുക്കുകളും ഫോട്ടോകളും നഷ്ടപ്പെട്ടത് ഇതിന് ഉദാഹരണായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്തായാലും മുന്‍ സൈബര്‍യുദ്ധങ്ങളുടേത് പോലെ ഒരു വിജയി മാത്രമാകില്ല ഈ മൂന്നാം സൈബര്‍ യുദ്ധത്തിനവസാനം നിലനിര്‍ക്കുക.
മറ്റൊരു സാങ്കേതികം കണ്ടെത്തുന്നത് ക്ലൗഡ് യുദ്ധം തുടരുമെന്ന് സാരം

ഇത്തിരി കുഞ്ഞന്‍ പണി തരുമോ ..........?


ഇന്ത്യയിലെ ജനങളുടെ സ്വപ്നം ആയിരുന്ന ഒരു ലക്ഷം രൂപയുടെ കാര്‍ എന്ന ആശയം ടാറ്റാ യഥാര്ത്യമാകിയപ്പോള്‍, അത് ഒരു മാറ്റത്തിന്റെ കാറ്റ്‌ കാര്‍ വിപണിയില്‍ സംജതമാകി.

പിന്നാലെ ബജാജും, മറ്റുപല വന്‍കിടക്കാരും ചെറുകാര്‍ എന്ന ആശയവുമായി വിപണി പിടിക്കാന്‍ തയാറാകുന്ന സമയത്ത് Nano Carന് Manufacturing Defect എന്ന വാര്‍ത്ത‍ നാനോ ബുക്ക്‌ ചെയ്ത എല്ലാവര്ക്കും ആശങ ഉണ്ടാക്കുന്നു.

Combination Switch ലെ Short Circuit മൂലം മൂന്ന് കാറുകള്‍ കത്തി, അതുപോലെ, നിറുത്തിയിട്ട കാറില്‍ നിന്നും പുക വന്നു എന്നും കേള്‍ക്കുന്നു.

ഇത്രയും വിലകുറച്ച് കാര്‍ വില്‍ക്കുമ്പോള്‍, Qualityക്ക് അത്രയും ഉറപ്പേ ഉണ്ടാകൂ എന്ന് പല വിദഗ്ദ്ധര്‍ പറഞ്ഞത് നമ്മള്‍ മറന്നു.

പ്രശ്നം ഗുരുതര മാകുന്നതിനു മുന്‍പേ TATAയ്ക്ക്‌ അവരുടെ മാനം കാകേണ്ടതുകൊണ്ടും productന്റെ സല്പേര് കാക്കാനും വേണ്ടി അതിനെപ്പറ്റി പഠിക്കാന്‍ തയാറായി.

എന്തായാലും ഉപഭോക്താവിന്റെ ആവശ്യ്‌ ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ TATAയ്കും ചെറുകാര്‍ വാങ്ങുവാനായി ഇരിക്കുന്നവര്‍കും നല്ലത്.

വല്ല അട്ടിമറിയും നടന്നതാണോ അതോ ശരിക്കും നിര്‍മാണത്തിലെ അപകതയാണോ എന്ന് കാത്തിരുന്നു കാണാം

രാഷ്ട്രീയ പോറോട്ട് നാടകം

40 ലക്ഷം ജനങളുടെ ജീവന്‍ പന്തടാന്‍ എന്തായലും സുപ്രീം കോടതി അനുവദിച്ചില്ല ........

കോടതിക്ക് നന്ദി.

40 വര്‍ഷം ആയുസ് പറഞ്ഞ മുല്ലപെരിയാര്‍ ഡാം 100 കൊല്ലം പിന്നിട്ടു എന്നത് അത്ഭുതം തന്നെ, എന്കില്ലും ഇനിയും ഒരു ഭാഗ്യ പരീക്ഷണം നടതര്യ്ത്.

തമിഴ്നാട്ടുകാരുടെ രാഷ്ട്രീയ കളികള്‍ മൂലം പല തവണ നടക്കാതെ പോയ സര്‍വ്വേ ഇപ്പോള്‍ പൂര്‍ത്തിയാക്കിയാല്‍ എത്രയും പെട്ടെന്ന് പുതിയ ഡാം നിര്‍മിക്കാം എന്ന് കേരള സര്‍കാര്‍ പറയുന്നത്.

വളരെ മുന്‍പേ നമുക്ക്‌ ഈ തീരുമാനം നടപ്പാ ക്കാമായിരുന്നു. 80 കളില്‍ അന്നത്തെ തമിള്‍ നാട് മുഖ്യ മന്ത്രി ആയിരുന്ന
M G R (ജയലെളിതയുടെ നേതാവ്‌)പുതിയ ഡാം എന്നാ അഭിപ്രായം പ്രകടിപ്പിച്ച തായിരുന്നു. അന്ന് നമ്മുടെ രാഷ്ട്രിയക്കാരുടെ അനാസ്ഥ മൂലം നടക്കാതെ പോയ ആ ഡാം നടപടി ആയപ്പോള്‍ ജയലളിത അവരുടെ രാഷ്ട്രിയ നേട്ടത്തിന് വേണ്ടി ഇപ്പോള്‍ ശക്തിയുക്തം എതിര്‍ക്കുന്നു.

എന്തായാലും തമിള്‍ നാടിന്‍റെ അപ്പീല്‍ അനുവദിക്കാത്ത സുപ്രീം കോടതി വിധി, ഇനി ഇവിടുത്തെ നേതാക്കളുടെ തൊഴുത്തില്‍ കുത്ത് കൊണ്ട് നീണ്ടു പോകാതിരുന്നാല്‍ മധ്യ കേരളത്തിലെ ഞങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ആകുമായിരുന്നു.

മനുഷ്യതം ഉള്ള നല്ല ഭരണ അധികാരികള്‍ക്ക് അതിനു ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ...

എന്നിട്ടും പഠിക്കാത്ത മലയാളി ...............................

ആട്, മാഞ്ചിയം, തേക്ക്, തുടങ്ങി സബരി വഴി Total Froad കള്‍ പിന്നേം കേരളത്തില്‍

മലയാളിയുടെ പണക്കൊതി ഇവന്മാര്‍ക്ക് ചാകരയാണ്Happy Diwali

Wishing you all a very Happy Diwali