വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യാതാര്ത്യങ്ങള്‍

Actors and Age

Posted by: "Manoj Nair" manojmandir@yahoo.com  

Wed May 5, 2010 3:40 am (PDT)


ജനങ്ങളെ! ഈ സിനിമനടന്‍മാരുടെ വിച രം ഇവരുടെ പ്രായം ആര്‍ക്കും അറിയില്ലെന്നാണ്.എന്നാല്‍ ഈ മണ്ടന്മാര്‍ അറിയാത്ത ഒരു കാര്യം ഉണ്ട്.ഇവര്‍ ഫോറിന്‍ ട്രിപ്പുകള്‍ നടത്തുമ്പോള്‍ പാസ്പോര്‍ട്ട്‌ എയര്‍പോര്‍ട്ടില്‍ കാണിക്കേണ്ടിവരും,അപ്പോള്‍ അവിടെ ജോലിചെയുന്ന ഞാന്‍ എല്ലാ നടീ നടന്മാരുടെയും DATE OF BIRTH എന്റെ പേര്‍സണല്‍ ഡയറിയില്‍ കുറിച്ചിട്ടു.പാസ്പോര്‍ട്ടില്‍ ഉള്ള വയസ്സ്
കറക്റ്റ് ആയിരിക്കും,S .S .L C ബുക്ക്‌ ഇല്ലാത്തവര്‍ക്ക് 1st സ്ടണ്ടാര്‍ഡില്‍ ചേര്‍ത്തിയപ്പോള്‍ ഉള്ള date of birth ആയിരിക്കും പാസ്പോര്‍ട്ടില്‍. അപ്പോള്‍ ഒറിജിനല്‍ വയസ്സ് അറിയാന്‍ കഴിയും, ഓരോരുത്തരുടേയും വയസ്സ് താഴെ കൊടുക്കുന്നു, തിലകന്‍റെ വയസ് കിട്ടിയില്ല.




Mammootty = 3/9/1948 = 62 years
Mohanlal = 7/5/1956 = 54 years
SureshGopi = 6/4/1957 = 53 years
Jayaraam = 12/6/1963 = 47 years
Dileep = 10/4/1966 = 44 years
BijuMenon = 9/9/1965 = 45 years
Jagadeesh = 24/3/1954 = 56 years
Sreenivasan = 12/1/1951 = 59 years
Innocent = 5/ 5/1949 = 61 years
Janardhanan = 5/5/1944 = 66 years
Seema = 30/9/1948 = 62 years
Kaviyoor Ponnamma = 4/5/ 1939 = 71 years
K.P.A.C. Lalitha = 4/7/1947 = 63 years
Sukumari = 6/ 4/1934 = 76 years
MallikaSukumaran = 15/4/1955 = 55 years
KavyaMadhavan = 31/11/1984 = 26 years
Prithwiraaj = 8/4/1983 = 27 years
Jayasurya = 18/5/1978 = 32 years
KunchakoBoban = 7/2/1977 = 33 years
Manikuttan = 6/2/1986 = 24 years
Naren = 15/4/ 1979 = 31 years
SamyukthaVarma = 14/ 3/1976 = 34 years
UrmilaUnni = 24/3/1961 = 49 years
Jayabharathi = 6/2/1946 = 64 years
Sheela = 15/ 5/1939 = 71 years

തകര്‍ക്കപെട്ട വിശ്വാസം



"അമ്മു, നീ  എന്റെ  ജീവനല്ലേ  മോളെ!.... നീ  ഇത്ര  വലിയ  കുട്ടിയായ  വിവരം  ഈ  അച്ഛന്‍  അറിഞ്ഞില്ല"








"ഇന്ന്  നീ  തകര്‍ത്തത്  എന്റെ  ഹൃദയം  മാത്രമല്ല  മോളെ  വിശ്വാസമാണ് ...നെഞ്ചോടു  ചേര്‍ത്ത്  ഞാന്‍  വളര്‍ത്തിയ  വിശ്വാസം !!!.."


.
.
.
.
.
.
.
.





പിന്നെ  അവള്  കരഞ്ഞോണ്ട്  തിരിച്ചു  വരുന്നു 




മുഖമടച്   വീക്കാന്‍ വരുന്ന  അച്ഛന്‍ ........








മോളെ  കണ്ടപ്പോ  അച്ഛന്റെ  മനസ്സലിഞ്ഞുപോയി






കെട്ടിപിടിച്ചു  കരയുമ്പോ  സ്ക്രീനില്‍  തെളിഞ്ഞു  വരുന്നു  "Kalyan  Jewellers , വിശ്വാസം  അതല്ലേ  എല്ലാം "
.
.
.
.
.
.
 .
പക്ഷെ  അതിനിടെ  മിന്നിമറയുന്ന  ഈ  scene  ആരും  ഓര്‍ക്കില്ല ,
ഇതും  ഒരു  വിശ്വാസം   അല്ലെ ..........

"
തകര്‍ക്കപെട്ട    വിശ്വാസം
 "








JEWELLERY കാര്‍ love marriage നെ എതിര്‍ക്കും കാരണം 
അവര്‍ക്ക് സ്വര്‍ണത്തിന്റെ  വില്പന കുറയും 




For
All Kerala Line adi Boys Welfare Association....

ഇതാണോ മാധ്യമ ധര്‍മം ?


ഒരു വാര്‍ത്ത‍ അത് ശരിയോ തെറ്റോ എന്ന് അന്വേഷിക്കാതെ എങ്ങനെയും (കു) പ്രശസ്തി നേടാന്‍ മാധ്യമങ്ങള്‍ തുടങ്ങിയാല്‍ എന്താ ചെയുക ?ഇതാണോ മാധ്യമ ധര്‍മം ?



മാധ്യമങ്ങളുടെ മത്സരം കലോത്സവ വേദിയില്‍ തല്ലില്‍ കലാശിച്ചത് നമ്മള്‍ ഈ അടുത്ത കാലത്ത് കൊഴികോട് കണ്ടതാണ് 

ആരോഗ്യപരമായ  മത്സരം നല്ലതാണ്,  അത് വാര്‍ത്തകള്‍ പ്രേക്ഷകര്‍ക് എത്തിക്കുനത്തില്‍ സഹായിക്കും, പക്ഷെ അതിന്റെ പേരില്‍ എന്തും പറയാന്‍ പരിശ്രമിക്കരുത് 

നമ്മുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫ രക്ഷപെടട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. 
വീണ്ടും ഒരു ഹൈദ്രോസ് ആയി തിരിച്ചുവരട്ടെ ..

ബി എസ എന്‍ എല്‍ (BSNL 3G)

അവസാനം B S N L 3G കേരളത്തിലും എത്തി .

പുതു തലമുറ മൊബൈല്‍ സങ്ങേതിക വിദ്യ ഉപഫോക്തവിനു നല്‍കാന്‍ ടെലികോം അതോരിടി ബി എസ എന്‍ എല്‍ നെ അനുവടിച്ചതുകൊണ്ട് ആദ്യം Third Generation Mobile technology അതിന്റെ പ്രയോജനം B S N L Kerala വരിക്കാര്ക് ആസ്വദിക്കാം.

ബി എസ എന്‍ എല്‍ ന്റെ Pre Paid Mobile ഉപയോഗിക്കുന്ന വര്‍ക്ക് 3G സൗകര്യം ആസ്വദിക്കാന്‍ 300 Rs ന  SIM മാറി മേടിക്കേണ്ട ആവശ്യം ഒന്നുമില്ല

ബി എസ എന്‍ എല്‍ ന്റെ 53733 എന്ന്ന സര്‍വീസ് നമ്പറിലേക്ക് ഒരു എസ എം എസ അയച്ചാല്‍ 24 മനിക്കുരിനകം ഇത് activate ചെയാം.

പിന്നെ ഉപയോഗത്ത്‌ ഉള്ള തുക മാത്രം.

പിന്നെ മധ്യ കേരളത്തില്‍ നിന്ന് ഇത് ചെയ്ത എനിക്ക് ഇതുവരെ ഒരു വീഡിയോ കാള്‍ ചെയാന്‍ പറ്റിയില്ല , കാരണം അതിനുള്ള സൗകര്യം ലഭ്യമാകുന്നത്തെ ഉള്ളു 


എറണാകുളം ടൌണില്‍ ഉടനെ ഈ സൊകര്യം ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു 



SMS FORMAT

For Excel General Plan

M3G120  to 53733

and pls confirm the request when prompted.

M3G120Y  to 53733


ഇപ്പോള്‍ നമ്മള്‍ ചാര്‍ജ് ചെയ്തിരിക്കുന്ന എല്ലാ tarrif പ്ലാനുകളും Cancelaകും

(like second pulse , Friends & Family etc)

പിന്നീട് നമ്മുക്ക് പഴയ പ്ലാന്‍ ഉപയോഗിക്കാന്‍ ഉള്ള സൌകര്യും ലഭ്യമാണ്.

പക്ഷെ Excel General മാത്രം 

പെട്രോള്‍ പമ്പിലെ തട്ടിപ്പ്

 പെട്രോള്‍ പമ്പിലെ തട്ടിപ്പ്
ഇപ്പോഴും പലരും ഇരയായി കൊണ്ടിരിക്കുന്ന പെട്രോള്‍  പമ്പിലെ ഈ പകല്‍ കൊള്ളയെ പറ്റിയാവാം ഇത്തവണ. ബാങ്ങ്ലൂരില്‍ പൊതുവേ കണ്ടു  വരുന്ന ഈ തട്ടിപ്പ് മറ്റു നഗരങ്ങളിലും, ചെറു ടൌണുകളിലും എത്ര കണ്ടു  വ്യാപകം എന്നറിയില്ല. പക്ഷെ കേട്ടിട്ടില്ലേ ..
Innovative ideas will spread like a wind . 

അത് കൊണ്ട് തന്നെ തട്ടിപ്പിന്റെ ഈ പുതിയ മുഖം എവിടെയും എത്തിയിട്ടുണ്ടാവം..   
എന്തായാലും കാര്യത്തിലേക്ക് കടക്കാം. ഇരുചക്ര വാഹനക്കാരെക്കാള്‍ ഉപരി  കാര്‍ ഉപയോഗിക്കുന്നവരെ ആണ് തട്ടിപ്പുകാര്‍ കൂടുതലായി നോട്ടമിടുന്നത്.  ആഴ്ചയിലൊരിക്കല്‍ പമ്പില്‍ കയറി 500 /1000 രൂപയുടെ (ഉപയോഗത്തിന്  അനുസരിച്ച്) പെട്രോള്‍ അടിക്കുന്നവരാവും മിക്കവരും. പമ്പിലെയ്ക്ക് കയറി  ചെല്ലുമ്പോഴേ കൈകാട്ടിഅവരുടെ കൌണ്ടറിലേക്ക് നിങ്ങളെ വിളിക്കുന്നത്‌  നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടോ ജോലിയോടുള്ള സേവന മനോഭാവം കൊണ്ടോ ആണെന്ന്  കരുതി എങ്കില്‍ പലപ്പോഴും ആ ധാരണ തെറ്റാണ്.   നിങ്ങളില്‍ അവര്‍ പുതിയ ഇരയെ കാണുന്നു,അത് തന്നെ കാരണം (പലപ്പോഴും). . 

  

കാര്‍  കൊണ്ട് കൌണ്ടറില്‍ കയറ്റിയാല്‍ മുന്‍പോട്ടു നീക്കിയിടുവാന്‍ അവര്‍  ആവശ്യപെടുന്നു. പരമാവധി മുന്‍പോട്ടു നീക്കുമ്പോള്‍ നിങ്ങള്ക്ക് മെഷീന്‍  reading കാണണമെങ്കില്‍ തിരിഞ്ഞു ചരിഞ്ഞു നോക്കേണ്ടി വരും. നിങ്ങള്‍ 500 ഇന് പെട്രോള്‍ എന്ന് പറയുന്ന്നു. പെട്രോള്‍ അടിക്കുന്നയാല്‍ നിങ്ങളെ വിളിച്ചു 'സര്‍ , സീറോ റീസെറ്റ്  ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു മീറ്റര്‍ കാണിക്കും'. അതോടെ ഒരല്‍പം  വിശ്വാസ്യത കൂടുതല്‍ തോന്നുമ്പോള്‍ നമ്മള്‍ പിന്നെ മീറ്ററില്‍ അലസമായെ  ശ്രദിക്കുകയുള്ളു . അത് തന്നെ ആണ് അവര്‍ക്ക് വേണ്ടതും. മെട്രോകളില്‍  ആണെങ്കില്‍ മിക്കവരും തുക പറഞ്ഞ ശേഷം ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുക്കുന്ന  തിരക്കിലാവും.ഈ സമയം മറ്റൊരു ജീവനക്കാരന്‍ അടുത്ത് വന്നു നിന്ന്  ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചാല്‍ ഉള്ള ആനുകൂല്യത്ത്തെയും മറ്റും പറ്റി  പറഞ്ഞു നമ്മുടെ ശ്രദ്ധ തിരിക്കും.  അപ്പോള്‍ പെട്രോള്‍ അടിക്കുന്നായാല്‍,' സര്‍, കഴിഞ്ഞു' എന്ന് പറയും...
നോക്കുമ്പോള്‍ 100 രൂപയ്ക്കെ അടിച്ചിട്ടുണ്ടാവൂ.  'ഞാന്‍ 100 അല്ല 500 ആണ് പറഞ്ഞത് എന്ന് നിങ്ങള്‍ സ്വാഭാവികമായും പറയും'

'സോറി സര്‍' പറഞ്ഞു കൊണ്ട് അയാള്‍ വീണ്ടും പെട്രോള്‍ അടിച്ചു തുടങ്ങും. ഈ  സമയം മറ്റേ ജീവനക്കാരന്‍ നിങ്ങളുടെ കയില്‍ നിന്ന് കാര്‍ഡ്‌ വാങ്ങുന്ന  തിരക്കിലാവും. ബാക്കി 400 കൂടെ അടിക്കുന്നു. കാര്‍ഡ്‌ സ്വയ്പ്പ് ചെയ്തു ബില്‍ തരുന്നു. എല്ലാം ശുഭം..  
 
പക്ഷെ  പലപ്പോഴും ഇതിന്റെ ഇടയ്ക്ക് നിങ്ങള്‍ സുന്ദരമായി കബളിപ്പിക്കപ്പെട്ടു  കഴിഞ്ഞിരിക്കാം. നടന്ന സംഭവങ്ങള്‍ ഒന്ന് കൂടെ ആലോചിച്ചു നോക്കു.   ആദ്യം സീറോ റീസെറ്റ് ചെയ്തു 100 അടിച്ച ജീവനക്കാരന്‍ ബാക്കി അടിക്കാന്‍  തുടങ്ങുമ്പോള്‍ നിങ്ങളുടെ അശ്രദ്ധ മുതലെടുത്ത്‌ വീണ്ടും സീറോ റീസെറ്റ്  ചെയ്യില്ല. പകരം 100 ഇല്‍ നിന്ന് നിന്ന് അടിച്ചു തുടങ്ങുന്ന അയാള്‍ 400  ആവുമ്പോള്‍ നിര്‍ത്തുന്നു. നിങ്ങളുടെ മനസ്സിലെ കാല്ക്കുലേറ്ററില്‍ 100 +  400 = 500 എന്ന കൃത്യമായ കണക്കു വരുമെങ്കിലും ശരിക്ക് സംഭവിച്ചത്...
0 -100 (100) + 100 - 400 (300) = 400 രൂപയ്ക്കുള്ള പെട്രോള്‍ മാത്രമേ അടിച്ചിട്ടുള്ളൂ എന്നതാണ് .  ബാക്കി 100 രൂപ ഗോവിന്ദ.

എങ്ങനെയുണ്ട് പുതിയ hi-tech തട്ടിപ്പ്. ഇനി ഈ തട്ടിപ്പ് കണ്ടു പിടിച്ചു നിങ്ങള്‍ ഈ  കണക്കു ഒന്ന് ചോദിച്ചു നോക്കു. സോറി സര്‍ തെറ്റ് പറ്റി എന്ന് പറഞ്ഞു  ഒന്നും അറിയാത്തത് പോലെ പമ്പ്‌ ജീവനക്കാരന്‍ കൈ കഴുകും. തിരക്കുള്ള  പമ്പുകളില്‍ ദിവസം ഒരു കുറഞ്ഞത് 300 കാറുകള്‍ക്ക് പെട്രോള്‍  അടിക്കുമ്പോള്‍ അമ്പതു പേരെ എങ്കിലും ഇങ്ങനെ പറ്റിക്കുനുണ്ടാകും. ആ ഒരു  കൌണ്ടറില്‍ മാത്രം ഉള്ള അധിക പിരിവു കുറഞ്ഞത് 5000 രൂപ . ഇനി ഒന്ന് ഓര്‍ത്തു നോക്ക്. കാറിന്‍റെ മൈലജ് പലപ്പോഴും വിത്യാസം വരുന്നു എന്ന്  നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? 
ഒരു ഇന്ത്യന്‍ മേട്രോയിലാണോ താങ്കള്‍ ജീവിക്കുന്നത്? 


എങ്കില്‍ പ്രിയ സുഹൃത്തേ നിങ്ങള്‍ സുന്ദരമായി  കബളിപ്പിക്കപെട്ടിടുണ്ട്.  
 കുറെ ഏറെ തവണ ഞാനും ഈ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പക്ഷെ കുറ്റം എന്റെത്  മാത്രമാണ്. പല കാര്യത്തിലും എന്ന പോലെ ഞാന്‍ പ്രകടിപ്പിച്ച കുറ്റകരമായ  അശ്രദ്ധ തന്നെ ആണ് ഇവിടെയും എന്‍റെ പണം നഷ്ടപെടുത്ത്തിയത്.   ഈ ചെറിയ കുറിപ്പ് വായിച്ചു നിങ്ങള്‍ ഈ ചതി മനസിലാക്കിയാല്‍, ഇനി പമ്പില്‍  എത്തുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി നിന്ന് കൃത്യമായി പറഞ്ഞ തുകയ്ക്കുള്ള  പെട്രോള്‍ അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുവാന്‍ തുടങ്ങിയാല്‍  ഇതെഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ലക്‌ഷ്യം സഫലമായി .